പോക്കറ്റടിച്ച പഴ്സിലെ രേഖകൾ തപാൽ പെട്ടിയിൽ

പോക്കറ്റടിച്ച മൂന്നു പേരുടെ പഴ്സിലുണ്ടായിരുന്ന ഐഡിന്റിറ്റി കാർഡ്, പാൻകാർഡ്, ആധാർ, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ രേഖകൾ ഇന്നലെ പരിപാടി നടന്ന പഴയ ബസ് സ്റ്റാഡിലെ തപാൽ പെട്ടിയിലാണ് കണ്ടെത്തിയത്. രാവിലെ തപാൽ പെട്ടിയിൽ നിന്നു കത്തുകൾ എടുക്കാൻ എത്തിയ പോസ്റ്റൽ ജീവനക്കാരനാണ് കത്തുകൾക്കു പകരം ഐഡന്റിറ്റികാർഡുകളും മറ്റും കിട്ടിയപ്പോൾ പോസ്റ്റ് ഓഫിസിൽ ഏൽപിച്ചത്.
പടയൊരുക്കം പരിപാടിയിൽ പങ്കെടുത്ത സീതിക്ക് 3200 രൂപയാണ് നഷ്ടപ്പെട്ടത്. പഴ്സിലുണ്ടായിരുന്ന രേഖകളും കാർഡുകളും മറ്റും പോസ്റ്റ് ഓഫിസിൽ നിന്നു തിരിച്ചു കിട്ടി. മുരിക്കും പുറായിൽ അബൂബക്കർ, തരിപ്പകുന്നുമ്മൽ ഹാരിസ് എന്നിവരുടെ പഴ്സിലുണ്ടായിരുന്ന രേഖകളും കാർഡുകളും തപാൽ പെട്ടിയിൽ നിന്നു കിട്ടി. പോസ്റ്റ് ഓഫിസിൽ സൂക്ഷിച്ചിട്ടുണ്ട്.
No comments