കൂരാച്ചുണ്ടിലും പെരുവണ്ണാമൂഴിയിലും തണ്ടര്‍ബോള്‍ട്ട് പരിശോധന

നിലമ്പൂരില്‍ മാവോവാദി നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികദിനം അടുക്കുന്നതിന്റെ മുന്നോടിയായിരുന്നു പരിശോധന. കൂരാച്ചുണ്ട്, പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്‍ വളപ്പിലും സമീപ ഭാഗങ്ങളിലുമാണ് പരിശോധന നടന്നത്.
പോലീസ് സ്റ്റേഷന് സമീപം സ്‌ഫോടക വസ്തുക്കളുണ്ടോയെന്നാണ് പ്രധാനമായി അന്വേഷിച്ചത്. ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവയുടെ സഹായവുമുണ്ടായിരുന്നു.
വനമേഖലയ്ക്കടുത്തുള്ളതും മാവോവാദികള്‍ കടന്നുവരാന്‍ സാധ്യതയുണ്ടെന്ന് കണക്കാക്കുന്നതുമായ എല്ലാ പോലീസ് സ്റ്റേഷനുകളിലും പരിശോധന നടക്കുന്നുണ്ട്.
No comments