സൻസദ് ആദർശ ഗ്രാമം: സർവേ പുരോഗമിക്കുന്നു

മുക്കം കെഎംസിടി വനിതാ എൻജിനീയറിങ് കോളജിലെ എൻഎസ്എസ് വിഭാഗമാണ് സർവേ നടത്തുന്നത്. പ്രാഥമിക സർവേ മികച്ച രീതിയിൽ പൂർത്തീകരിച്ച കെഎംസിടി വനിതാ എൻജിനീയറിങ് കോളജിന് ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ അംഗീകാരം ലഭിച്ചു. മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം വൈസ് ചെയർമാൻ ഡോ. എം.പി. പുനിയയിൽ നിന്ന് പ്രിൻസിപ്പൽ ഡോ. എലിസബത്ത് കുരുവിള ഏറ്റുവാങ്ങി. 398 കുടുംബങ്ങൾക്ക് വീട് ഇല്ലെന്ന് സർവേയിൽ കണ്ടെത്തിയിട്ടുണ്ട്.
No comments