കൂരാച്ചുണ്ട്: കക്കയം മേഖലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഗാന്ധിയുടെ നൂറാം ജന്മദിനത്തില്‍ കോണ്‍ഗ്രസ് ഭവനില്‍ പി.എസ്.സി. സ്റ്റഡിസെന്റര്‍ ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസ് ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ് രംഗീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിപിന്‍ പാറക്കല്‍ അധ്യക്ഷത വഹിച്ചു.
കെ.എസ്.യു. ജില്ലാ നുന്‍പ്രസിഡന്‍്ര് ആര്‍. ഷഹില്‍ലാല്‍, മെമ്പര്‍ ആന്‍ഡ്രൂസ് കട്ടിക്കാന, ബ്ലോവിന്‍ തേക്കാത്ത്, സജി കുഴിവേലി, ബേബി തേക്കാനത്ത്, ജോണ്‍സണ്‍, ജോസ് വെളിയത്ത്, ലിയോ രാജു, ആന്‍ബിന്‍ ബാബു എന്നിവര്‍ സംസാരിച്ചു.
No comments