Recent comments

Breaking News

സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോഴിക്കോട്: താമരശ്ശേരി ടൗണ്‍, ബാലുശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് ജോലി ഒഴിവുകള്‍ക്ക് പരിഗണിക്കാന്‍ യോഗ്യതയുള്ളവരുടെ താത്കാലിക സെലക്ട് ലിസ്റ്റുകള്‍ ഓണ്‍ലൈനായി തയ്യാറാക്കിയതായി എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. സീനിയോറിറ്റിക്ക് പരിധിയില്‍ വരുന്ന രജിസ്‌ട്രേഷന്‍ നിലവിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് www.employment.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ, എംപ്ലോയ്‌മെന്റ് കാര്‍ഡ്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നേരിട്ടെത്തിയോ സെലക്ട് ലിസ്റ്റുകള്‍ പരിശോധിക്കാം. പരാതികള്‍ 12-നകം ഓണ്‍ലൈന്‍ വഴിയോ ഓഫീസില്‍ നേരിട്ടോ നല്‍കാം.

No comments