Recent comments

Breaking News

കിനാലൂരിലും മഞ്ഞപ്പാലത്തും തെരുവ് നായ ശല്യം രൂക്ഷം, ഏഴ് പേര്‍ക്ക് കടിയേറ്റു

ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ കിനാലൂര്‍ മഞ്ഞപ്പാലം പ്രദേശങ്ങളില്‍ ഏഴുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു . കിനാലൂര്‍, കല്ലിടുക്കില്‍, പാലംതല, മഞ്ഞപ്പാലം പ്രദേശങ്ങളിലള്ളവര്‍ക്കാണ് കടിയേറ്റത് . കിനാലൂര്‍ എസ്റ്റേറ്റില്‍ വ്യവസായകേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള കാടുനിറഞ്ഞ പ്രദേശത്താണ് തെരുവുനായ്ക്കള്‍ താവളമാക്കിയിരിക്കുന്നത്.

No comments