ഇയ്യാട് സ്വദേശി പി.എസ്. അഭിനന്ദ് അസാധാരണ പ്രതിഭകളുടെ പട്ടികയില്‍

50,000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന അഭിനന്ദിന് നിയാസിന്റെ വിവിധ പഠന, പരിശീലന പരിപാടികളില്‍ പങ്കെടുക്കാനാകും. സ്ഥാപനത്തിന്റെ നേതൃസ്ഥാനത്തിരിക്കുന്ന പ്രമുഖ ശാസ്ത്രജ്ഞരില്‍ ഒരാളെ മാര്‍ഗനിര്‍ദേശകനായി ലഭിക്കും.
ശാസ്ത്രഗവേഷണരംഗത്ത് സുപരിചിതനായ അഭിനന്ദ് ഇയ്യാട് സ്വദേശി സദാനന്ദന്റെ മകനാണ്. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ ശാസ്ത്രവിദഗ്ധര്‍ പങ്കെടുക്കുന്ന ക്യാമ്പുകളിലും സെമിനാറുകളിലും പ്രതിഭകൊണ്ടും തനതായ അവതരണരീതികൊണ്ടും ശ്രദ്ധേയനാണ്. കഴിഞ്ഞവര്‍ഷം നിയാസിന്റെ പ്രോഡിഗി പട്ടികയിലേക്ക് അപേക്ഷിക്കാതെ തന്നെ ബോര്‍ഡിന്റെ പ്രത്യേക തീരുമാനപ്രകാരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രമുഖ ശാസ്ത്രജ്ഞനും ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാനുമായ ഡോ. കസ്തൂരി രംഗനെയായിരുന്നു അന്ന് മാര്‍ഗ ദര്‍ശകനായി ലഭിച്ചിരുന്നത്.
ജ്യോതിശ്ശാസ്ത്രത്തിലും ആസ്‌ട്രോ ഫിസിക്‌സിലും തത്പരനായ അഭിനന്ദിനെ തേടി ഒട്ടേറെ അംഗീകാരങ്ങളും എത്തിയിട്ടുണ്ട്. ഐ.എസ്.ആര്‍.ഒ.യിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഇ.കെ. കുട്ടിയാണ് വിദ്യാര്‍ഥിയുടെ പ്രതിഭ കണ്ടെത്തി മുന്‍നിരയിലേക്ക് കൊണ്ടുവന്നത്. ആവശ്യമായ പിന്തുണയുമായി യു.എല്‍.സി.സി. അധികൃതര്‍ കൂടെയുണ്ട്.
No comments