കിനാലൂര്‍ മാലിന്യസംസ്‌കരണ പ്ലാന്റ്: സര്‍വകക്ഷി തീരുമാനമായി

പ്ലാന്റ് നാട്ടുകാര്‍ക്ക് ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ സ്ഥാപിക്കുകയുള്ളൂ എന്നാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരേ പ്രദേശവാസികള്‍ സമരരംഗത്തായിരുന്നു. അഞ്ച് ജില്ലകളിലെ ആസ്പത്രിമാലിന്യം കിനാലൂരില്‍ സംസ്‌കരിച്ചാല്‍ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തത്. പ്ലാന്റിനെക്കുറിച്ച് വിശദമായ പരിശോധന നടത്താന്‍ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
No comments