Recent comments

Breaking News

കൊച്ചി മെട്രോ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു.

കൊച്ചി : കേരളത്തിന്‍റെ അഭിമാനമായ കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമര്‍പ്പിച്ചു. പാലാരിവട്ടം മെട്രോ സ്റ്റേഷന്‍ പ്ലാറ്റ് ഫോമിന്‍റെ പ്രവേശനകവാടത്തില്‍ നാട മുറിച്ചാണ് മെട്രോ യാത്ര ഉദ്ഘാടനം ചെയ്തത്. പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയും തിരിച്ചും പ്രധാനമന്ത്രിയും കൂട്ടരും യാത്ര ചെയ്തു.

ഗ​​​വ​​​ർ​​​ണ​​​ർ, മു​​​ഖ്യ​​​മ​​​ന്ത്രി പിണറായി വിജയൻ, വെ​​​ങ്ക​​​യ്യ നാ​​​യി​​​ഡു, ഇ.​ ​​ശ്രീ​​​ധ​​​ര​​​ൻ, കേ​​​ന്ദ്ര ന​​​ഗ​​​ര​​​വി​​​ക​​​സ​​​ന സെ​​​ക്ര​​​ട്ട​​​റി രാ​​​ജീ​​​വ് ഗൗ​​​ബ, സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ന​​​ളി​​​നി നെ​​​റ്റോ, ഏ​​​ലി​​​യാ​​​സ് ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ ഒ​​​പ്പ​​​മു​​​ണ്ടാ​​​യിരുന്നു. ആ​​​ലു​​​വ മുതൽ പാലാരിവട്ടം വ​​രെയുള്ള 13.4 കി​​ലോ​​മീ​​റ്റ​​ർ ദൈ​​ർ​​ഘ്യ​​മു​​ള്ള പാ​​​ത​​യി​​ലൂ​​ടെ​​യാ​​ണു മെട്രോ കു​​തി​ക്കുക

കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തിയത് മെട്രോയുടെ നിറത്തിലുള്ള കുര്‍ത്ത ധരിച്ചായിരുന്നു. ഇളംനീല നിറമുള്ള കുര്‍ത്തയും വെള്ളനിറമുള്ള പൈജാമയുമാണ് മോഡി ധരിച്ചിരിക്കുന്നത്.

 

 

ഫോട്ടോ കടപ്പാട് : നരേന്ദ്രമോഡി FB പേജ്.

1 comment: