മത സൗഹാര്‍ദ്ദ സന്ദേശവുമായി എകരൂല്‍ ടൌണ്‍ ജുമാമസ്ജിദില്‍ ഈദ് സംഗമം നടത്തി
ആഘോഷവേളകളിലുള്ള ഇത്തരം കൂടിച്ചേരലുകള്‍ വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള സൗഹൃദബന്ധങ്ങള്‍ സുദൃഢമാക്കാന്‍ ഏറെ സഹായകമാണെന്ന് ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഇ.ടി.ബിനോയ് അഭിപ്രായപ്പെട്ടു. സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യര്‍ക്കിടയില്‍ മതില്‍ക്കെട്ടുകള്‍ പണിയുന്ന വിഭാഗീയ പ്രവണതകളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും മറ്റുള്ളവരുടെ വിശ്വാസപ്രമാണങ്ങള്‍ ആദരിച്ചുകൊണ്ട്തന്നെ വ്യത്യസ്ഥ ജീവിത വീക്ഷണങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ സംവാദങ്ങള്‍ നടക്കേണ്ടതുണ്ടെന്നും ജമാഅത്തെഇസ്ലാമി കേരള ജനറല്‍സെക്രട്ടറി എം.കെ.മുഹമ്മദലി പറഞ്ഞു.
ഹല്‍ഖ നാസിം വി. എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ഡോ. പി.വി.ചന്ദ്രശേഖരന്‍ , സി.കെ.ബദറുദ്ദീന്‍ ഹാജി, എ.വാസുദേവന്‍നായര്‍, ബാലകൃഷ്ണന്‍ മുച്ചിലോട്ട്, അനില്‍കുമാര്‍ എകരൂല്‍, വി.വി.ശേഖരന്‍ നായര്‍, കെ.പി. മുഹമ്മദ് ഹാജി, രവിവര്‍മ്മ രാജ, പി.കെ. മൂസ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ. അബ്ദുല്‍ ഷുക്കൂര്‍ സ്വാഗതവും കെ.വി.എ ലത്തീഫ് നന്ദിയും പറഞ്ഞു.
No comments