Recent comments

Breaking News

പകര്‍ച്ചപ്പനി: നന്മണ്ടയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

ബാലുശ്ശേരി :നന്മണ്ട ഗ്രാമപ്പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ പകര്‍ച്ചപ്പനി വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ തീരുമാനം. സാംസ്‌കാരിക
നിലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രത്യേക ആരോഗ്യ അയല്‍സഭകള്‍ ചേര്‍ന്ന് ഇരുപത് വീടുകള്‍ക്ക് രണ്ടുവീതം സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. പ്രതിരോധക്യാമ്പുകള്‍ നടത്താനും രോഗപ്രതിരോധമരുന്ന് വിതരണം നടത്താനും രോഗബാധിതകര്‍ക്ക് ചികിത്സാസഹായം ലഭ്യമാക്കാനും യോഗം തീരുമാനിച്ചു. വാര്‍ഡുതലത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍വീതം അവലോകനയോഗം നടത്തി തുടര്‍പ്രവര്‍ത്തനം നടത്താനും തീരുമാനമായി.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂര്‍ ബിജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സതീദേവി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജാസ്മിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാഹി, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു

No comments