വീണ്ടും പോത്തന്‍ മാജിക് , തൊണ്ടിമുതല്‍ ഒരു സംഭവം തന്നെ ( റിവ്യൂ )
ഇന്നാട്ടിലെ പൊലീസ് സംവിധാനങ്ങള്‍ക്കിടയിലേക്ക് ഒരു വാദിയും പ്രതിയും കടന്നു വരികയും പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ രണ്ടു ദിവസം നടക്കുന്ന സംഭവവികാസങ്ങളുമാണ് ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും‘ പറയുന്നത്. ഒരു മോഷണവും അതിനു കേസ് എടുക്കുന്ന പോലിസ് സ്റ്റേഷനെയും ചുറ്റിപറ്റി നടക്കുന്ന കഥ ഈ കോമഡി ആണോ, സീരിയസ് ആണൊ, റൊമാന്‍സ് ആണൊ എന്ന് ചോദിച്ചാല്‍ ഒന്നു ബുദ്ധിമുട്ടും. കാരണം, ഇതെല്ലാമാണ് ഇ തൊണ്ടിമുതല്‍
റിയലസ്റ്റിക്കായി ഒരു പൊലീസ് സ്റ്റേഷനുകളില്‍ നടക്കുന്ന കാര്യങ്ങള്‍ വിശദമായി കാണിച്ച സിനിമ ‘ആക്ഷന്‍ ഹീറോ ബിജു’ ആയിരുന്നു. എന്നാല്‍ ബിജുവിനേയും വെല്ലുന്ന റിയലസ്റ്റിക്ക് സീനുകളാണ് ഈ പൊലീസ് സ്റ്റേഷനില്‍ നടക്കുന്നത്. ഫഹദും സൂരാജും പുതുമുഖം നിമിഷയും അലന്‍സിയറും ഉള്‍പ്പെടെ എല്ലാ കഥാപാത്രങ്ങളും മികച്ചതായിരുന്നു. ആദ്യ ഫ്രയിം മുതല്‍ അവസാന ഫ്രയിം വരെ നിറഞ്ഞു നില്‍ക്കുന്ന പോത്തേട്ടന്‍ ബ്രില്യന്‍സ് ഈ സിനിമയിലും കാണാന്‍ സാധിക്കും. നന്മ നിറഞ്ഞ ഒരു പടം.
സംവിധായകന്റെ വ്യക്തമായ കയ്യൊപ്പ് പതിഞ്ഞ ചിത്രം. ആദ്യകാഴ്ചയില്‍ പതിയാതെ മറഞ്ഞു കിടക്കുന്ന പലതും സിനിമയില്‍ ഉണ്ടെന്ന് ചിത്രം കഴിഞ്ഞിറങ്ങുമ്പോള്‍ വ്യക്തമാകുന്നു. പാട്ടുകള്‍ അതിഗംഭീരം. ഇടുക്കിയെ മിടുമിടുക്കി ആക്കിയ ബിജി ബാലിനെ കൊണ്ട് സംഗീതവും ചെയ്യിപ്പിച്ച്, ശ്യാം പുഷ്കരനും, സജീവ് പാഴൂരും ഒരുക്കിയ ഡയലോസും ചേര്‍ന്നപ്പോള്‍ പോത്തേട്ടന്‍ വീണ്ടും തന്റെ ബ്രില്യന്‍സ് തെളിയിച്ചു.
മിക്ക സീനുകളും ബിജി എമ്മിന്റെ സഹായമില്ലാതെയാണ് കടന്നു പോകുന്നത്. ബി ജി എമ്മിന്റെ അകമ്പടിയില്ലാതെ മുന്നോട്ട് പോകുന്ന ചിത്രം ഒരു സ്ലോ പേസ് നരേഷന്‍ കൈക്കൊള്ളുന്നുണ്ട്. ചിത്രത്തില്‍ ഇടക്ക് മാറി മറിയുന്ന കളര്‍ ടോണ്‍ ചിലര്‍ക്കെല്ലാം പിടിച്ചെന്ന് വരില്ല. ഒരു ത്രില്ലര്‍ സ്വഭാവത്തിലൂടെയായിരുന്നു പടം കൊണ്ടുപോയത്. പടം കണ്ടിറങ്ങുമ്പോള്‍ ഈരുമൊന്ന് പറഞ്ഞ് പോകും ‘തൊണ്ടിമുതലും ഒരു സംഭവം തന്നെ’!
"തൊണ്ടിമുതലും ദൃക്‌സാക്ഷിയും". ഛായാഗ്രഹണം - രാജീവ് രവി & സംവിധാനം - ദിലീഷ് പോത്തന്‍. അഭിനയം - ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്. ഒരു സാദാ സിനിമാപ്രേമികള്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് വേണം. പോത്തേട്ടന്റെ ബ്രില്യന്‍സ് തീയേറ്ററില്‍ നിന്നുതന്നെ കണ്ടറിയണം. നല്ല നന്മ നിറഞ്ഞ പടം. രാജീവ് രവി ബ്രില്യന്‍സ്, ഫഹദ് - സുരാജ് ബ്രില്യന്‍സ്. ചുരുക്കി പറഞാല്‍ ഒരു ബ്രില്യന്‍സ് മൂവി.
വീണ്ടുമൊരു പോത്തേട്ടന്‍ മാജിക് പ്രതീക്ഷിച്ചുകൊണ്ട് ഞങ്ങള്‍ നല്‍കുന്നു റേറ്റിംഗ്: 4/5
No comments