യുവാവിന്റെ മൃതദേഹം ചെറ്റക്കടവ് തോട്ടില്‍ കണ്ടെത്തി
27ാം തിയ്യതി രാത്രി മുതല്‍ യുവാവിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കൊടുവള്ളി പോലീസില്‍ പരാതി നല്‍കുകയും തെരച്ചില്‍ നടത്തി വരികയുമായിരുന്നു. ശക്തമായ മഴയുള്ള കഴിഞ്ഞ ദിവസം കാണാതായ അനില്‍കുമാറിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെയാണ് തോടിനു സമീപമുള്ള വീട്ടിലെ സ്ത്രീയുടെ ശ്രദ്ധയില്‍പെട്ടത്. എളേറ്റില്‍ വട്ടോളി ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പ് നടത്തിവരികയായിരുന്നു അനില്‍കുമാര്‍. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി പ്രാധമിക അന്വേഷണം നടത്തി.
അഛന്‍: ചാത്തുക്കുട്ടി, അമ്മ: മാളു, ഭാര്യ മിനി,
മകള്‍: ആദി ദേവ്, സഹോദരങ്ങള്‍: രാജീവ്, ബിന്ദു
No comments