Recent comments

Breaking News

നിങ്ങള്‍ ചെയ്യേണ്ടത് നേരത്തേ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ജോയിയെ നഷ്ടപ്പെടുമായിരുന്നോ?

കോഴിക്കോട്: നിങ്ങള് ചെയ്യേണ്ട കാര്യങ്ങള് നേരത്തേ ചെയ്തിരുന്നെങ്കില് എനിക്കെന്റെ ജോയിയെ നഷ്ടപ്പെടുമായിരുന്നോ? ചെമ്പനോടയില് ആത്മഹത്യ ചെയ്ത കര്ഷകന് തോമസിന്റെ (ജോയ്) ഭാര്യ മോളി തോമസിന്റെ വാക്കുകള്ക്ക് മുന്നില് റവന്യൂ അഡീഷണല് ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന് ഉത്തരമുണ്ടായിരുന്നില്ല. സാന്ത്വനിപ്പിക്കാന് ശ്രമിച്ച വാക്കുകളൊന്നും മതിയായില്ല അവര്ക്കു മുന്നില്

ഉദ്യോഗസ്ഥരുടെ നീതിനിഷേധംകൊണ്ട് ഭര്ത്താവിനെ നഷ്ടമായ മോളിയുടെ സങ്കടങ്ങളെല്ലാം പ്രതിഷേധമായി പുറത്തുവന്നു. നിങ്ങളും ഒരു കുടുംബമായി കഴിയുന്ന ആളല്ലെ. ഞാനെന്റെ മൂന്നുമക്കളെയുമായി എന്തുചെയ്യും. ഈ സ്ഥലം ഞാനിനി എന്തുചെയ്യും? തുടരെത്തുടരെ ചോദ്യങ്ങളുന്നയിച്ചപ്പോള് അഡീഷണല് ചീഫ് സെക്രട്ടറി വല്ലാത്ത അവസ്ഥയിലായി.

വില്ലേജ് ഓഫീസിലെ പരിശോധനയ്ക്ക് ശേഷം മരിച്ച തോമസിന്റെ വീട് സന്ദര്ശിക്കാനെത്തിയപ്പോഴാണ് പി.എച്ച്. കുര്യനോട് മോളിതോമസ് സങ്കടക്കെട്ടഴിച്ചത്. ഒരുമണിക്കൂറോളം ക്ഷമാപൂര്വമിരുന്ന് അവരുടെയും ബന്ധുക്കളുടെയും പരാതികള് മുഴുവന് അദ്ദേഹം കേട്ടു. നികുതി അടയ്ക്കാതെ പലതവണ മടക്കിയതും ഉദ്യോഗസ്ഥര്തന്നെ സര്‍വ്വേ നമ്പര് മാറ്റിയതും ഉപദ്രവിച്ചതുമെല്ലാം അവര് വിവരിച്ചു. ഇനി എല്ലാം ശാശ്വതമായി പരിഹരിക്കുമെന്നും ആരാണോ ഉത്തരവാദികള് അവര്ക്കെതിരെ നടപടി ഉണ്ടാവുമെന്നും ഉറപ്പുനല്കിയാണ് അദ്ദേഹം മടങ്ങിയത്.



കോഴിക്കോട് ചെമ്പനോട്‌ വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ചു

No comments