Recent comments

Breaking News

കൂരാച്ചുണ്ട് സി.എച്ച്.സി. പുതിയ ബ്ലോക്കില്‍ ചികിത്സാ സൗകര്യമൊരുക്കും

കൂരാച്ചുണ്ട്: സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തില്‍ ചികിത്സയ്ക്കും നിരീക്ഷണവാര്‍ഡിനും സൗകര്യമൊരുക്കാന്‍ സി.എച്ച്. സെന്റര്‍, കെ.എം.സി.സി. എസ്.വൈ.എസ്., സാന്ത്വനം സമിതി എന്നിവരെ ഏല്‍പ്പിക്കാന്‍ ആസ്​പത്രി വികസന സമിതിയോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിന്‍സി തോമസ്, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ സിനി ജിനോ, വി.ജെ. സണ്ണി, സണ്ണി പുതിയകുന്നേല്‍, വി.എസ്. ഹമീദ്, സൂപ്പി തെരുവത്ത്, എ.കെ. പ്രേമന്‍, വര്‍ഗീസ് നാഴൂരിമറ്റം, സൂപ്പി തെരുവത്ത്, എ.കെ. പ്രേമന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. എസ്. ദിവ്യ എന്നിവര്‍ പ്രസംഗിച്ചു.

No comments