നടിയെ ആക്രമിച്ച കേസ് - തന്നെ ബ്ലാക്ക്മെയില്‍ ചെയ്തെന്നു ദിലീപിന്റെ പരാതി
ഫോണ് സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും പരാതിയ്ക്കൊപ്പം കൈമാറിയിട്ടുണ്ട്.
കേസിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായാണ് ദിലീപും നാദിര്ഷയും പരാതി നല്കിയിരിക്കുന്നത്. ഫോണ് സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും പരാതിയ്ക്കൊപ്പം കൈമാറിയിട്ടുണ്ട്.
പള്സര് സുനിയുടെ സഹതടവുകാരനായ ഇടപ്പള്ളി സ്വദേശി വിഷ്ണുവാണെന്ന് പരിചയപ്പെടുത്തിയാണ് കോള് വന്നതെന്ന് നാദിര്ഷ പറഞ്ഞു. ദിലീപിന്റെ പേരു പറഞ്ഞാല് രണ്ടരക്കോടി വരെ നല്കാന് ആളുണ്ടെന്നും ഇയാള് പറഞ്ഞതായി നാദിര്ഷ വെളിപ്പെടുത്തി
ദിലീപിനെ കേസിലേക്ക് വലിച്ചിഴക്കാന് ചില സിനിമാ താരങ്ങള് ശ്രമിക്കുന്നുവെന്നാണ് ഫോണ് ചെയ്തയാള് പറഞ്ഞത്. നടിമാരുടെ പേര് പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. അതൊന്നും ഞങ്ങള് വിശ്വസിച്ചിട്ടില്ല. അയാളുടെ ഉദ്ദേശമൊന്നും വ്യക്തമല്ല. ഇനിയെങ്കിലും സത്യാവസ്ഥ തെളിയണം എന്ന് നാദിര്‍ഷ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു
No comments