Recent comments

Breaking News

ബാലുശ്ശേരി - കോഴിക്കോട് റൂട്ടില്‍ ബസ്സ്‌ മിന്നല്‍ പണിമുടക്ക് നടത്തി,ജനങ്ങള്‍ക്ക് ആശ്വാസമായി ബാലുശ്ശേരി സി ഐ



ബാലുശ്ശേരി : ബാലുശ്ശേരി - കോഴിക്കോട് റൂട്ടില്‍ ബസ്സ്‌ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി. മിന്നല്‍ പണിമുടക്ക് നടത്തിയ ബസ്സുകള്‍ ഓടിപ്പിച്ചും ഓടിക്കാത്ത ബസ്സുകള്‍ കസ്റ്റഡിയില്‍ എടുത്തും ബാലുശ്ശേരി സി ഐ സുഷീര്‍ കുമാര്‍ സൂപ്പര്‍സ്റ്റാര്‍ ആയി.

കഴിഞ്ഞ ദിവസം ചേളന്നൂരില്‍ വച്ച് ഇ കെ ബസ്സ്‌ ബൈക്കില്‍ ഇടിച്ചുവെന്നു പറഞ്ഞു ആ ബസ്സിലെ ഡ്രൈവറെ നാട്ടുകാര്‍ മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ ഇന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു ബസ്സ്‌ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. മര്‍ദ്ദിച്ചവരെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്.

പനി പിടിച്ചു നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് ഈ മിന്നല്‍ പണിമുടക്ക് ഒരു ദുരിതമായി. ഇതേതുടര്‍ന്ന് ആയിരുന്നു പോലീസ് ഇടപെട്ടത്. ഓട്ടം പോകാന്‍ തയ്യാറാകാത്ത ബസ്സുകള്‍ പിടിച്ചെടുക്കുകയും തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

No comments