ചുരത്തില്‍ നിയന്ത്രണം വിട്ട ലോറി സംരക്ഷണഭിത്തിയില്‍ തട്ടി നിന്നു, വന്‍ അപകടം ഒഴിവായി
താമരശ്ശേരി: ചുരത്തില്‍ നിയന്ത്രണംവിട്ട ലോറി ആഴമേറിയ കൊക്കയിലേക്ക് കുതിച്ചെങ്കിലും റോഡിന്റെ സംരക്ഷണഭിത്തിയില്‍ തട്ടിനിന്നതിനാല്‍ വന്‍അപകടം ഒഴിവായി.
കോഴിക്കോട് ഭാഗത്തുനിന്ന് ചരക്കിറക്കിയ ശേഷം ചുരം കയറി കര്‍ണാടകയിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ദേശീയപാതയിലെ ചുരം റോഡില്‍ തകരപ്പാടിക്കും ഒമ്പതാം വളവിനും ഇടയില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. .
എതിര്‍ദിശയില്‍നിന്ന് മറ്റൊരുവാഹനത്തെ മറികടന്ന് കയറിവന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടയില്‍ ലോറിയുടെ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് ചാടാനായുകയായിരുന്നു. മുന്‍ഭാഗത്തെ ചക്രങ്ങള്‍ റോഡിന്റെ സംരക്ഷണഭിത്തിയും കടന്ന് കൊക്കയുടെ മുകളിലേക്കെത്തി. പക്ഷേ, ചക്രത്തിനുപിറകിലുള്ള ഭാഗം സംരക്ഷണഭിത്തിയില്‍ തടഞ്ഞുനിന്നതിനാല്‍ ലോറി ചാടിപ്പോകാതെ രക്ഷപ്പെടുകയായിരുന്നു.
No comments