Recent comments

Breaking News

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് ഉടന്‍ റദ്ദാകില്ല

കോഴിക്കോട്: നികുതി റിട്ടേണുമായി ബന്ധപ്പെട്ട് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ ഉടന്‍ റദ്ദാകില്ല. നികുതി റിട്ടേണിന് ഇത് അത്യാവശ്യമാണെങ്കിലും നിലവിലുള്ള ഉത്തരവുപ്രകാരം ഭാവിയില്‍ പാന്‍ റദ്ദാക്കിയേക്കുമെന്നു മാത്രമാണ് പറയുന്നതെന്ന് ആദായനികുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ കാര്‍ഡ് ലഭിക്കുന്നതിനും ജൂലായ് ഒന്നുമുതല്‍ ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം നിലവില്‍ പാന്‍ കാര്‍ഡും ആധാറും ഉള്ളവര്‍ ജൂലായ് ഒന്നിനുമുമ്പ് ഇവ ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം. ജൂലായ് ഒന്നിനുശേഷം പാന്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണ്.

ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയാത്തതും ജനങ്ങളെ പ്രശ്‌നത്തിലാക്കുന്നുണ്ട്. ആധാറിലെയും പാനിലെയും പേരുകള്‍ തമ്മിലുള്ള ചെറിയ വ്യത്യാസംപോലും ഇത് ബന്ധിപ്പിക്കുന്നതിന് തടസ്സമാകുന്നുണ്ട്. ഇനീഷ്യലിലോ പേരിന്റെ അക്ഷരത്തിലോ ഉള്ള മാറ്റങ്ങള്‍ ബുദ്ധിമുട്ടാകുന്നുണ്ട്. അതേസമയം ചിലപ്പോള്‍ ഇത് പ്രശ്‌നമാകുന്നുമില്ല.

No comments