Recent comments

Breaking News

വിദ്യാഭ്യാസ വായ്പ എഴുതിതള്ളല്‍, വാട്സ്ആപ്പ് സന്ദേശത്തില്‍ വഞ്ചിതരാകരുത് - തോമസ്‌ ഐസക്ക്

തിരുവനന്തപുരം : വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാൻ ജൂലൈ 3 ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അദാലത്ത് നടക്കുന്നുവെന്ന വാട്സ്അപ്പ് സന്ദേശങ്ങളിൽ വഞ്ചിതര്‍ ആകരുതെന്ന് മന്ത്രി തോമസ്‌ ഐസക്ക്. സര്‍ക്കാര്‍ അങ്ങനെ ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ല. സർക്കാർ പദ്ധതികളെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഗൂഢസംഘം സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് അനുമാനിക്കേണ്ടതെന്നും തോമസ്‌ ഐസക്ക് പറഞ്ഞു.

ജനസാന്ത്വന പദ്ധതിക്ക് അപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ടും ഇത്തരത്തിലൊരു വ്യാജസന്ദേശം പരത്തിയിരുന്നു. സന്ദേശം വിശ്വസിച്ച പതിനായിരക്കണക്കിന് ആളുകളാണ് കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും എത്തിയത്. ഇങ്ങനെ വ്യാജസന്ദേശം പരത്തുന്നവരെ കണ്ടെത്തുവാന്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ പദ്ധതിയെ സംബന്ധിച്ച സോഫ്ട് വെയർ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. രണ്ട് ആഴ്ചയ്ക്കുള്ളിൽ ഈ സംവിധാനം ഓൺലൈനിൽ വരും . വിദ്യാഭ്യാസ വായ്പാ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് അപേക്ഷകൾ ഓൺലൈനായി അയയ്ക്കാവുന്നതാണ്

No comments