Recent comments

Breaking News

മറിഞ്ഞ ടാങ്കറില്‍ നിന്നും ഇന്ധനം ഊറ്റുന്ന നാട്ടുകാര്‍, ബഹവല്‍പുര്‍ തീപ്പിടിത്തതിന് മുമ്പുള്ള ദൃശ്യം

പാക് പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പുരില്‍ മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്ന് നാട്ടുകാര്‍ ഇന്ധനം ശേഖരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. അഹമ്മദ്പുര്‍ ശരഖിയ മേഖലയില്‍ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. തൊട്ടുപിന്നാലെയാണ് ടാങ്കറില്‍ നിന്നും ചോര്‍ന്ന ഇന്ധനം ശേഖരിക്കാന്‍ നാട്ടുകാര്‍ കൂട്ടത്തോടെയെത്തിയത്. പ്ലാസ്റ്റിക് കവറുകളിലും കുപ്പികളിലും എന്തിന് ബക്കറ്റുകളില്‍പ്പോലും ചിലര്‍ ഇന്ധനം ശേഖരിച്ചുകൊണ്ടുപോയി. ചിലര്‍ വാഹനം നിര്‍ത്തി അവിടെ നിന്നുകൊണ്ടുതന്നെ വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നതും ദൃശ്യത്തിലുണ്ട്. ഇതിനിടെയാണ് ടാങ്കറിന് തീപിടിക്കുന്നത്

No comments