അറവുശാലയില്‍ യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
മാംസവ്യാപാരിയായ ഭര്‍ത്താവ് നിസാമുദ്ധീന്റെ അറവുശാലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുമണിയോടെ അറവു ശാലയില്‍ സഹായിക്കാണെന്ന് പറഞ്ഞ് നിസാമുദ്ദീന്‍ ഭാര്യയെ ഇവര്‍ താമസിക്കുന്ന പരപ്പനങ്ങാടി പരപ്പില്‍ റോഡിലെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടു പോകുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ കടയിലെത്തിയ തൊഴിലാളിയാണ് മൃതദേഹം കണ്ടെത്തിയത്. നിസാമുദ്ദിന് രണ്ടു ഭാര്യമാരാണുള്ളത്. റഹീന ആദ്യ ഭാര്യയാണ്. ഈ ബന്ധത്തില്‍ ഇവര്‍ക്കു രണ്ടു കുട്ടികളുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു
No comments