Recent comments

Breaking News

അജയന്‍ കാരാടിയുടെ ചിത്രമെഴുത്തുമുറി മരംവീണ് തകര്‍ന്നു; പെയിന്റിങ്ങുകള്‍ നശിച്ചു

താമരശ്ശേരി: സി.എന്. കരുണാകരന് സ്മാരക ചിത്രകലാ പുരസ്കാരജേതാവ് അജയന് കാരാടിയുടെ ചിത്രമെഴുത്തുമുറി മരം വീണ് തകര്ന്നു. മേല്ക്കൂര തകര്ന്ന് മുറിയിലുണ്ടായിരുന്ന പെയിന്റിങ്ങുകള് മഴകൊണ്ട് നശിച്ചു.

കാരാടിയിലെ ഓടുമേഞ്ഞ വാടകമുറിയാണ് അജയന് കാരാടി ചിത്രമെഴുത്തുമുറിയായി ഉപയോഗിച്ചുവന്നത്. ഇതിനുമുകളിലേക്ക് ബുധനാഴ്ച പുലര്ച്ചെ സമീപത്തുനിന്ന വലിയ മരം മഴയില് കടപുഴകി. മുറിയുടെ മേല്ക്കൂരയുടെ ഒരു ഭാഗം പൂര്ണമായും തകര്ന്നു. ഓടും മറ്റും പെയിന്റിങ്ങുകളുടെ മുകളിലേക്ക് പതിച്ചു. ചില പെയിന്റിങ്ങുകളുടെ ഫ്രെയിം ചെയ്ത ഗ്ലാസ് തകര്ന്നു

അറുപതോളം പെയിന്റിങ്ങുകള് മുറിയില് സൂക്ഷിച്ചിട്ടുണ്ടായിരുന്നെന്ന് അജയന് കാരാടി പറഞ്ഞു. കൊച്ചിയില് നടത്താന് ഉദ്ദേശിച്ച പ്രദര്ശനത്തിലേക്കായി തയ്യാറാക്കിയതായിരുന്നു. ഇവയില് കുറേയെണ്ണം മഴവെള്ളം വീണ് നനഞ്ഞുകുതിര്ന്ന് നാശമായി. പൂര്ത്തിയാകാതെ വെച്ചിരുന്ന പെയിന്റിങ്ങുകളും നശിച്ചു.

കഴിഞ്ഞവര്ഷമാണ് അജയന് കാരാടിക്ക് സി.എന്. കരുണാകരന്സ്മാരക ചിത്രകലാപുരസ്കാരം ലഭിച്ചത്. കോഴിക്കോട് ആര്ട്ട് ഗാലറി ഉള്പ്പെടെ നിരവധി സ്ഥലങ്ങളില് അജയന് കാരാടിയുടെ ചിത്രങ്ങള് പ്രദര്ശിപ്പിച്ചിട്ടുണ്ട്

No comments