Recent comments

Breaking News

പീഡന ആരോപണം: എം.വിന്‍സെന്റ് എം.എല്‍.എ അറസ്റ്റില്‍

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിക്കാന് ശ്രമിച്ചുവെന്ന പരാതിയില്കോവളം എം.എല്.എ എം വിന്സെന്റിനെ പോലീസ് അറസ്റ്റു ചെയ്തു. വിശദമായി ചോദ്യം ചെയ്യുന്നതിനുവേണ്ടി അദ്ദേഹത്തെ എം.എല്എ ഹോസ്റ്റലില് നിന്നും പോലീസ് ആസ്ഥാനത്തെത്തിച്ചു.

അന്വേഷണ ഉദ്യോഗസ്ഥയായ കൊല്ലം സിറ്റി പോലീസ് കമ്മീഷണര് അജിത ബീഗം അടക്കമുള്ളവര് ഉള്പ്പെട്ട സംഘം പോലീസ് ആസ്ഥാനത്ത് വിന്സെന്റിനെ ചോദ്യംചെയ്യും. പാറശാല എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം എം.എല്.എ ഹോസ്റ്റലിലെത്തി മൂന്ന് മണിക്കൂറോളം ചോദ്യംചെയ്ത ശേഷമാണ് അദ്ദേഹത്തെ അറസ്റ്റുചെയ്തത്. എം.എല്.എ ഹോസ്റ്റല് പരിസരത്ത് ഈ സമയത്ത് പോലീസിനെ വിന്യസിച്ചിരുന്നു.

എം.എല്.എ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മ നല്കിയിട്ടുള്ള പരാതി. ഒരു കന്യാസ്ത്രിയെയും വൈദികനെയും തന്റെ സഹോദരനെയും ഇക്കാര്യം അറിയിച്ചിരുന്നുവെന്ന് അവര് പോലീസിന് മൊഴി നല്കിയിട്ടുണ്ട്. കേസില് ശാസ്ത്രീയ തെളിവുകള് അടക്കമുള്ളവ പോലീസ് ശേഖരിച്ചിട്ടുണ്ട്.

അതിനിടെ എം വിന്സെന്റ് എം.എല്.എ മുന്കൂര്; ജാമ്യത്തിന് ശ്രമം തുടങ്ങിയിരുന്നു. ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

No comments