Recent comments

Breaking News

ബാലുശ്ശേരി ഹൈസ്‌കൂള്‍ റോഡില്‍ ലഹരിവില്‍പ്പന തകൃതി

ബാലുശ്ശേരി: ഹൈസ്‌കൂള്‍ റോഡിലും ജീപ്പ്സ്റ്റാന്‍ഡിന് സമീപവും ലഹരിവസ്തു വില്‍പ്പന തകൃതിയായി നടക്കുന്നു. ഹൈസ്‌കൂള്‍ ജങ്ഷനടുത്തുവെച്ച് വിദേശമദ്യം ചെറുകുപ്പികളിലായാണ് വില്‍ക്കുന്നത്. വൈകീട്ട് ആറുമണിയോടെയെത്തുന്ന വില്‍പ്പനക്കാര്‍ വളരെ വൈകിയാണ് സ്ഥലംവിടുന്നത്. ജീപ്പ് സ്റ്റാന്‍ഡിനുസമീപം കഞ്ചാവ് വില്‍പ്പനയാണ് നടക്കുന്നത് .

ഇവരെ പിടികൂടാന്‍ പോലീസ് പലതവണ ശ്രമിച്ചിട്ടും നടന്നിട്ടില്ല. ബാലുശ്ശേരി പഞ്ചായത്ത് ലൈബ്രറി പരിസരം മദ്യപന്മാരും ലഹരിവില്‍പ്പനക്കാരും താവളമാക്കുന്നുണ്ട്. ഇവിടെ രാത്രിയില്‍ വെളിച്ചമില്ലാത്തത് ഇക്കൂട്ടര്‍ക്ക് തുണയാകുന്നുണ്ട്

No comments