Recent comments

Breaking News

സി.പി.എം. ബാലുശ്ശേരി ഏരിയാസമ്മേളനം ഉള്ളിയേരിയില്‍

ബാലുശ്ശേരി: സി.പി.എം. ബാലുശ്ശേരി ഏരിയാസമ്മേളനം ഡിസംബര്‍ 2, 3 തീയതികളില്‍ ഉള്ളിയേരിയില്‍ നടക്കും. ഡിസംബര്‍ മൂന്നിന് വൈകുന്നേരം റെഡ് വൊളന്റിയര്‍ മാര്‍ച്ചും ബഹുജനറാലിയും നടക്കും. പൊതുസമ്മേളനം എളമരം കരീം ഉദ്ഘാടനംചെയ്യും. ശുചീകരണപ്രവൃത്തികളുടെ ഉദ്ഘാടനം നവംബര്‍ 19-ന് തൊഴില്‍വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉള്ളിയേരിയില്‍ നിര്‍വഹിക്കും.

ഫിലിം ഫെസ്റ്റിവല്‍, സെമിനാര്‍, പ്രഭാഷണം, സംവാദം, പുസ്തകോത്സവം എന്നിവ നടക്കും. ഇസ്മയില്‍ കുറുമ്പൊയില്‍, വി.എം. കുട്ടികൃഷ്ണന്‍, ടി.കെ. സുമേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments