ബാലുശ്ശേരി ഉപജില്ലാ കലോത്സവം സമാപിച്ചു

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 227 പോയന്റ് നേടിയ പാലോറ ഹയര്‍സെക്കന്‍ഡറി ഒന്നാം സ്ഥാനത്തെത്തി. 141 പോയന്റ് നേടിയ കോക്കല്ലൂര്‍ ഹയര്‍സെക്കന്‍ഡറിയാണ് രണ്ടാം സ്ഥാനത്ത്. യു.പി. വിഭാഗത്തില്‍ ശിവപുരം എ.യു.പി. ഒന്നാം സ്ഥാനവും മുണ്ടക്കര എ.യു.പി. രണ്ടാം സ്ഥാനവും നേടി. എല്‍.പി. വിഭാഗത്തില്‍ പി.സി. പാലം എല്‍.പി. സ്‌കൂള്‍ ചാമ്പ്യന്മാരായി. പനായി ജി.എല്‍.പി. സ്‌കൂള്‍ രണ്ടാം സ്ഥാനത്തെത്തി. സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഉസ്മാന്‍ അധ്യക്ഷതവഹിച്ചു. എ.ഇ.ഒ. രഘുനാഥ്, പ്രിന്‍സിപ്പല്‍ ഇബ്രാഹിം, പി.പി. രോഹിണി, കോട്ടയില്‍ മുഹമ്മത്, എ.സി. ബൈജു, പി.ജി. ദേവാനന്ദന്‍, പി.സി. പുഷ്പ, ടി.വി. മജീദ് എന്നിവര്‍ സംസാരിച്ചു.
No comments