Recent comments

Breaking News

നടപടിയിൽ വീഴ്ച: ഗെയിലിന് പ്രവൃത്തി നടത്താനായില്ല

എകരൂൽ ∙ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ പ്രവൃത്തി നടത്തുന്നതിനു മുൻപ് നൽകേണ്ട രേഖകൾ കൈമാറാതെ സ്ഥലം നിരപ്പാക്കാനുള്ള ഗെയിലിന്റെ നടപടിയെ സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു. പെരുമയിൽ ഭാഗത്താണ് എതിർപ്പു കാരണം ഗെയിലിന്റെ പൈപ് ലൈൻ പ്രവൃത്തി നിർത്തിവയ്ക്കേണ്ടി വന്നത്. പെരിയങ്ങലത്ത് തങ്കത്തിന്റെ ഭൂമിയിലായിരുന്നു ഇന്നലെ പൈപ് ലൈൻ പ്രവൃത്തിക്കായി പൊലീസ് സുരക്ഷയോടെ ഉദ്യോഗസ്ഥർ എത്തിയത്.

നേരത്തേ ഇവർക്ക് ഹൈക്കോടതിയിൽനിന്ന് ലഭിച്ച വിധി പ്രകാരം രേഖകൾ നൽകിയ ശേഷം മാത്രമേ പ്രവൃത്തി നടത്താവൂ എന്നു വ്യക്തമാക്കിയിരുന്നെങ്കിലും ഗെയിൽ അധികൃതർ പാലിച്ചില്ലെന്നാണു സമര രംഗത്തുള്ളവർ പറയുന്നത്. എന്നാൽ, ഗെയിൽ അധികൃതർ ഇതു പാലിക്കാതിരുന്നത് അംഗീകരിക്കാനാകില്ലെന്നു സമര രംഗത്തുള്ളവർ ഉറച്ച നിലപാട് എടുത്തതോടെ പ്രവൃത്തി നടത്താതെ അവർ പിൻവാങ്ങി.

റവന്യു ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. പ്രതിഷേധത്തിന് ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ബിനോയ്, നാസർ എസ്റ്റേറ്റ്മുക്ക്, ഇ.പി. അബ്ദുറഹിമാൻ, സൈനുദ്ദീൻ, വി.ടി. പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.

No comments