കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് ഭാരമായി: രമേശ് ചെന്നിത്തല

കാർഷിക മേഖല തകര്‍ന്ന് കർഷകരുടെ നട്ടെല്ല് ഒടിഞ്ഞ അവസ്ഥയിലായിട്ടും കർഷകരെ സഹായിക്കാൻ യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്നും ഇല്ല. സംസ്ഥാനത്ത് യാതൊരു വികസന പ്രവർത്തനങ്ങളും നടത്താതെ പൂജ്യം മാർക്കുള്ള മുഖ്യമന്ത്രി മറ്റു മന്ത്രിമാർക്ക് മാർക്കിടുന്നതിനെ പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

കേരളത്തിൽ കോൺഗ്രസിനെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യവുമായി സിപിഎം ബിജെപിയെ വളർത്തുകയാണ്. നരേന്ദ്രമോദി സർക്കാർ ചരിത്രം പോലും വളച്ചൊടിച്ച് രാജ്യത്തിന്റെ പ്രാണവായുവായ മതേതരത്വം തകർക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. എന്നാൽ കോൺഗ്രസും യുഡിഎഫും ഇത് അനുവദിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിൽ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ വി.എം. ഉമ്മർ ആധ്യക്ഷ്യം വഹിച്ചു.
പ്രതിപക്ഷ ഉപ നേതാവ് ഡോ. എം.കെ. മുനീർ എംഎൽഎ, യുഡിഎഫ് നേതാക്കളായ വി.ഡി. സതീശൻ, ഷാനി മോൾ ഉസ്മാൻ, ടി. സിദ്ദിഖ്, കെ.സി. അബു, ബെന്നി ബഹനാൻ, ഉമ്മർ പാണ്ടികശാല, സി. മോയിൻകുട്ടി, പി. ശങ്കരൻ, വി. കുഞ്ഞാലി, എൻ. സുബ്രഹ്മണ്യൻ, കെ. ജയന്ത്, പി.എം. നിയാസ്, ജോണി നെല്ലൂർ, റാം മോഹൻ, പി. സിറിയക് ജോൺ, സി.പി. ജോൺ, സലിം മടവൂർ, ഐ.പി. രാജേഷ്, പി.സി. ഹബീബ് തമ്പി, എം.എ. റസാഖ്, എ. അരവിന്ദൻ, പഴങ്കുളം മധു, എം.എം. നസീർ, പി.എ. സലിം എന്നിവർ പ്രസംഗിച്ചു.
No comments