Recent comments

Breaking News

താമരശ്ശേരി ടൗൺ ബസ് ബേ ഉദ്ഘാടനം ചെയ്തു

താമരശ്ശേരി ∙ പഞ്ചായത്ത് താമരശ്ശേരി ടൗണിൽ നിർമിച്ച ബസ് ബേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി ആധ്യക്ഷ്യം വഹിച്ചു.

എം.കെ. രാഘവൻ എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോർജ്, മുൻ എംഎൽഎമാരായ സി. മോയിൻകുട്ടി, വി.എം. ഉമ്മർ, ജില്ലാ പഞ്ചായത്ത് മെംബർ എം.എ. ഗഫൂർ, ബ്ലോക്ക് സ്ഥിരം സമിതി അംഗം മൈമൂന ഹംസ, പഞ്ചായത്ത് മെംബർ എ.പി. ഹുസൈൻ, പി.എസ്. മുഹമ്മദലി, എ. അരവിന്ദൻ, പി.സി. ഹബീബ് തമ്പി, നവാസ് ഈർപ്പോണ, പി. ഗിരീഷ് കുമാർ, പി.പി. ഹാഫിസു റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് എട്ടര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ബസ് ബേ നിർമിച്ചത്. ഉദ്ഘാടനം കഴി‍ഞ്ഞതോടെ നിലവിൽ ട്രഷറിക്കു മുന്നിലുള്ള സ്റ്റോപ്പ് പുതിയ ബസ്ബേയിലേക്ക് മാറ്റി.

No comments