Recent comments

Breaking News

ബാലുശ്ശേരി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം

ബാലുശ്ശേരി: ടൗണില്‍ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തിരനോട്ടം സാംസ്‌കാരികവേദി ആവശ്യപ്പെട്ടു.

ബാലുശ്ശേരി മുക്കുമുതല്‍ ബ്ലോക്ക് റോഡ് വരെയുള്ള ഭാഗങ്ങളില്‍ പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

പി.കെ. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. സി.പി. ബാലറാം, കെ. ഷാജി, ഇ.കെ. ഗിരിധരന്‍, രവി മങ്ങാട്, പി.പി. ബാലകൃഷ്ണന്‍, കെ. സത്യന്‍, എം.ടി.സി. അപ്പുണ്ണി, സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു.

No comments