തലയാട് മലയോരമേഖലയില്‍ നീര്‍ത്തടം നികത്തുന്നു

കിനാലൂര്‍ എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപകമായ മണ്ണെടുപ്പും പാറ പൊട്ടിക്കലും അനധികൃതമായും വേണ്ടത്ര സുരക്ഷാ ഏര്‍പ്പാടുകളില്ലാതെയും നടക്കുന്നുണ്ട്. രാത്രികളില്‍ ജെ.സി.ബി.യും ടിപ്പറും ഉപയോഗിച്ച് മണ്ണെടുക്കുന്നത് പ്രദേശവാസികള്‍ക്ക് അലോസരമുണ്ടാക്കുന്നു.
തലയാട് പടിക്കല്‍ വയല്‍, ഇട്ട്യാപ്പാറ വയല്‍ മണ്ണിട്ടു നികത്തിയതിനെതിരേ ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ ബഹുജനമാര്‍ച്ചും പ്രതിഷേധയോഗവും നടത്തി. വരുംദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചു.
No comments